ജനങ്ങൾ പ്രതിബദ്ധത പുലർത്തിയാൽ കർഫ്യൂ ഉണ്ടാകില്ല; വ്യാജ പ്രചാരണങ്ങൾ നടത്തിയവർ അറസ്റ്റിൽ
റിയാദ്: കൊറോണ പ്രതിരോധ നടപടികളോട് സമൂഹം പ്രതിബദ്ധത പുലർത്തിയാൽ കർഫ്യൂ നടപ്പിലാക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വാക്താവ് ലെഫ്റ്റനന്റ് കേണൽ ത്വലാൽ അൽ ശൽഹൂബ് അറിയിച്ചു.
ആരോഗ്യ വിഭാഗം നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു രാജ്യത്തെ പ്രതിരോധ നിയന്ത്രണങ്ങൾ നീട്ടിയത്.
കൊറോണ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച നിരവധി പേർ അറസ്റ്റിലായതായും കേണൽ ത്വലാൽ പറഞ്ഞു.
സൗദിയിൽ പുതുതായി 322 പേർക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. 282 പേർ സുഖം പ്രാപിച്ചു. 2714 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 4 മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa