Thursday, November 28, 2024
Top StoriesWorld

ഒരു കുടുംബത്തിലെ എട്ട് പേർ മരുഭൂമിയിൽ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു; അവസാന ശ്വാസവും നിലക്കുന്നതിനു മുമ്പ് അവർ എഴുതിയ മരണക്കുറിപ്പ് വേദനാജനകമായി

ലിബിയൻ മരുഭൂമിയിൽ കുടുങ്ങിയ സുഡാനി കുടുംബത്തിന്റെ വേദനാജനകമായ അന്ത്യം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.

കുട്ടികളടക്കം 21 പേർ ഉൾപ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളായിരുന്നു മരുഭൂമിയിൽ ഇവർ സഞ്ചരിച്ച കാറിനടുത്ത് നിന്ന് കണ്ടെത്തിയത്. ബാക്കിയുള്ള 13 പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല.

ആറു മാസം മുംബ് യാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം  എന്നാണു അറബ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ലിബിയയിലെ കുഫ്ര സിറ്റിയിൽ നിന്നും 400 കിലോമീറ്റർ അകലെയായിട്ടായിരുന്നു മൂന്ന് സ്ത്രീകളുടെയും അഞ്ച് പുരുഷന്മാരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സുഡാനിലെ അൽ ഫാഷിറിൽ നിന്ന് ലിബിയയിലെ കുഫ്ര സിറ്റിയിലേക്കുള്ള യാത്രയിലായിരുന്നു അപകടം നടന്നത്.

മൃതശരീരങ്ങൾ കാറിനു സമീപത്തായിരുന്നു കിടന്നിരുന്നത്. പല ശരീരങ്ങളും മണൽ മൂടിയ നിലയിലായിരുന്നു.

“ഈ എഴുത്ത് ആരെങ്കിലും കാണുകയാണെങ്കിൽ അവരുടെ ശ്രദ്ധക്ക്. ഇത് എന്റെ സഹോദരന്റെ നമ്പരാണ്. (ശേഷം നമ്പർ കൊടുത്തിരിക്കുന്നു). ഉമ്മയെ നിങ്ങളുടെ അടുത്തെത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പൊറുക്കണം. കരുണക്കായി പ്രാർഥിക്കുകയും ഖുർ ആൻ ഹദ് യ ചെയ്യുകയും വേണം” എന്ന വസിയത്ത് ഉൾക്കൊള്ളുന്ന  ഇവർ മരിക്കും മുമ്പ് എഴുതിയ കുറിപ്പ് കാറിനടുത്തു കണ്ടെത്തിയത് ഏറെവേദനാജനകമായ അനുഭവമായി.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്