തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ച ഇന്ത്യക്കാരനും പാകിസ്ഥാനികളും പിടിയിൽ

റിയാദ്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇന്ത്യക്കാരനും 8 പാകിസ്ഥാനികളുമടങ്ങുന്ന ക്രിമിനൽ സംഘം റിയാദ് പോലീസിന്റെ പിടിയിലായി.

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലെ ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിക്കലായിരുന്നു ഇവരുടെ പതിവ്.

ഒരു മില്യൻ റിയാലിലധികം തുക മൂല്യം വരുന്ന സാധനങ്ങളാണു ഇവർ മോഷ്ടിച്ചത്.

പ്രതികളെ കൂടുതൽ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്