കഫീലിന്റെ അനുമതിയില്ലാതെ കഫാല മാറ്റം, തൊഴിൽ കരാർ അപ്ഡേഷൻ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന ഖിവയിൽ രെജിസ്റ്റർ ചെയാൻ മടിക്കരുത്
ജിദ്ദ: വിദേശ തൊഴിലാളിക്ക് കഫീലിന്റെ സമ്മതമില്ലാതെ തൊഴിൽ മാറ്റം സാധ്യമാക്കുന്ന ഖിവ പോർട്ടലിനു നിരവധി ഉപയോഗങ്ങളാണുള്ളത്.
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിൽ കരാർ പരിശോധിക്കുന്നതിനും അപ്ഡേഷനുമെല്ലാം ഖിവ വഴി സാധ്യമാകും.
അതേ സമയം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഖിവ പ്ലാറ്റ്ഫോം വഴി തൊഴിലുടമയുടെ അനുമതിയില്ലാതെത്തന്നെ കഫാല മാറ്റം സാധ്യമാകുമെന്നതാണ്.
ഇവക്കെല്ലാം പുറമെ പ്രഫഷൻ മാറ്റമടക്കം 80 ലധികം വിവിധ സേവനങ്ങൾ ഖിവ വഴി സാധ്യമാകും. ഖിവയിൽ രെജിസ്റ്റർ ചെയ്യൽ ഇനി പ്രവാസികൾക്ക് അത്യന്താപേക്ഷിതമാണെന്നും വിവിധ സേവനങ്ങൾ ഖിവയിലേക്ക് നേരത്തെ തന്നെ മാറിയിട്ടുണ്ടെന്നും ജിദ്ദയിൽ ജനറൽ സർവീസ് നടത്തുന്ന അബ്ദുൽ റസാഖ് വി പി ഞങ്ങളോട് പറഞ്ഞു .
https://www.qiwa.sa/en/ എന്ന ലിങ്ക് വഴിയാണു ഖിവ പോർട്ടലിൽ പ്രവേശിക്കാൻ സാധിക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
