തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഹജ്ജും ഉംറയും മദീന സിയാറയും ഉദ്ദേശിക്കുന്നവർ എത്രയും പെട്ടെന്ന് കൊറോണ വാക്സിനെടുക്കണമെന്ന് ശൈഖ് സുദൈസ്

മക്ക: ഹജ്ജ്, ഉംറ, മദീന സിയാറ എന്നിവ ഉദ്ദേശിക്കുന്നവരും ബന്ധപ്പെട്ട മേഖലകളിലെ ജീവനക്കാരും എത്രയും പെട്ടെന്ന് കോറോണ വാക്സിനെടുക്കണമെന്ന് ഇരു ഹറം കാര്യ മേധാവി ശൈഖ് സുദൈസ് ആവശ്യപ്പെട്ടു.

കൊറോണ വ്യാപകമായത് മുതൽ സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

കൊവിഡ് ഭീതിയിൽ നിന്ന് സുരക്ഷ ഉറപ്പാക്കാൻ സൗജന്യ വാക്സിനും നൽകുന്നുണ്ട്.

എല്ലാവർക്കും വാക്സിൻ ലഭ്യമാകുന്നതിനായി വാക്സിനേഷൻ കേന്ദ്രങ്ങളും വാക്സിനേഷനായി സുഗമമായ നടപടിക്രമങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്നും ശൈഖ് സുദൈസ് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്