തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

വിമാനത്തിലേക്ക് കയറുന്നതിനിടെ ബൈഡൻ മൂന്ന് തവണ വീണു ; വീഡിയോ കാണാം

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിമാനത്തിലേക്ക് കയറുന്നതിനിടെ മൂന്ന് തവണ അടി തെറ്റി വീണു.

പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണിലേക്ക് കയറുന്നതിനിടയിലാണു സ്റ്റെയറിൽ നിന്ന് മൂന്ന് തവണ അടി തെറ്റി വീണത്.

അവസാനം മുകളിൽ എത്തിയ ബൈഡൻ പുറത്തുള്ള മാധ്യമ പ്രവർത്തകരെയും ഫോട്ടോഗ്രാഫർമാരെയും അഭിവാദ്യം ചെയ്ത ശേഷമാണ് വിമാനത്തിനകത്തേക്ക് പ്രവേശിച്ചത്.

ഏഷ്യൻ അമേരിക്കൻ കമ്യുണിറ്റി ലീഡേഴ്സുമായുള്ള മീറ്റിംഗിൽ പങ്കെടുക്കുന്നതിനായിരുന്നു 78 കാരനായ പ്രസിഡന്റ് യാത്ര പുറപ്പെട്ടത്.

ബൈഡൻ വിമാനത്തിൽ കയറുന്നതിനിടെ മൂന്ന് തവണ അടി തെറ്റി വീഴുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്