തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഭീകരാക്രമണം

റിയാദ്: റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ വെള്ളിയാഴ്ച രാവിലെ ഡ്രോൺ ആക്രമണം നടന്നതായി സൗദി ഊർജ്ജ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ആക്രമണ ഫലമായി തീപ്പിടിത്തമുണ്ടായെങ്കിലും അണക്കാൻ സാധിച്ചിട്ടുണ്ട്.

ആർക്കും പരിക്കേറ്റിട്ടില്ലെന്നും എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പും സൗദിയിലെ എണ്ണ റിഫൈനറിയും ആരാംകോ റെസിഡെൻഷ്യൽ കോം പ്ളക്സും ലക്ഷ്യമാക്കി ഹൂത്തികൾ ആക്രമണം നടത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്