റി എൻട്രിയിൽ പോയി മടങ്ങി വരാത്ത ആശ്രിതർക്ക് സൗദിയിലേക്ക് പുതിയ വിസയിൽ പ്രവേശിക്കാം
ജിദ്ദ: റി എൻട്രി വിസയിൽ നാട്ടിലേക്ക് പോകുകയും വിസാ കാലാവധിക്കുള്ളിൽ തിരികെ വരാതിരിക്കുകയും ചെയ്ത ആശ്രിത വിസയിലുള്ളവർക്ക് പുതിയ വിസയിൽ സൗദിയിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് ജവാസാത്ത് വ്യക്തമാക്കി .
തൊഴിൽ വിസയിലുള്ളവരുടെ റി എൻട്രി കാലാവധി അവസാനിച്ചതിനു ശേഷം മറ്റൊരു വിസയിൽ വീണ്ടും സൗദിയിലേക്ക് മടങ്ങണമെങ്കിൽ 3 വർഷം കഴിയണമെന്ന നിബന്ധന നിലവിലുണ്ട്. എന്നാൽ ആശ്രിതർക്ക് ഈ നിബന്ധന ബാധകമല്ലെന്നാണു ജവാസാത്ത് അറിയിക്കുന്നത്.
അതേ സമയം വർക്ക് പെർമിറ്റ് ഫീസൂം ജവാസാത്ത് ഫീസും അടച്ചതിനു ശേഷം സ്പോൺസർക്ക് നാട്ടിലുള്ള തൊഴിലാളി യുടെ ഇഖാമയും റി എൻട്രിയുമെല്ലാം പുതുക്കാൻ ഇപ്പോഴും സാധിക്കും.
എന്നാൽ നാട്ടിലുള്ള തൊഴിലാളികൾക്ക് കാലാവധി കഴിയാറായതോ കഴിഞ്ഞതോ ആയ ഇഖാമയോ റി എൻട്രിയോ സ്വയം പുതുക്കാൻ പുതിയ നിയമപ്രകാരവും സാധിക്കില്ല.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa