സൗദി അറേബ്യ നിർമ്മിച്ച ഷഹീൻ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചു; വീഡിയോ കാണാം
റിയാദ്: സൗദി അറേബ്യയുടെ 17 ആമത് സാറ്റലൈറ്റ് ഷഹീൻ സാറ്റ് തിങ്കളാഴ്ച വിജയകരമായി വിക്ഷേപിച്ചു.
കസാകിസ്ഥാനിലെ ബൈകനോർ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് റഷ്യൻ റോക്കറ്റ് സോയുസ്2 വിലാണു ഷഹീൻ സാറ്റ് വിക്ഷേപിച്ചത്.
ഭൗമ ചിത്രീകരണം, ഷിപ്പ് ട്രാക്കിംഗ് എന്നിവയാണ് സാറ്റലൈറ്റ് വഴി സൗദി ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ ഇത് വരെയായി 17 സാറ്റലൈറ്റുകളാണു സൗദി അറേബ്യ വിക്ഷേപിച്ചിട്ടുള്ളത്. ഷഹീൻ സാറ്റ് വിക്ഷേപണത്തിന്റെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa