വാക്സിനെടുത്ത ശേഷം പനഡോൾ കഴിക്കാമോ എന്ന സംശയത്തിന് സൗദി ആരോഗ്യമന്ത്രാലയം മറുപടി നൽകി
ജിദ്ദ: കൊറോണ വാക്സിൻ സ്വീകരിച്ച ശേഷം പനഡോൾ എക്സ്ട്ര കഴിക്കാമോ എന്ന സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയം മറുപടി നൽകി.
പനഡോൾ കഴിക്കുന്നത് കൊണ്ടുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ആവശ്യമെങ്കിൽ ഉചിതമായ അളവിൽ പനഡോൾ എക്സ്ട്ര കഴിക്കുന്നത് കൊണ്ട് വിരോധമില്ലെന്നാണു ആരോഗ്യമന്ത്രാലയം അറിയിച്ചത്.
കൊറോണയിൽ നിന്ന് മുക്തനായി 14 ദിവസം കഴിഞ്ഞാൽ രക്തദാനം ചെയ്യുന്നതിനും വിരോധമില്ലെന്നും രക്തദാനത്തിനുള്ള വ്യവസ്ഥകൾ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സൗദിയിൽ 410 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 366 പേർ സുഖം പ്രാപിച്ചു. 4051 പേർ ചികിത്സയിലുണ്ട്. 5 കൊറോണ മരണം കൂടി സ്ഥിരീകരിച്ചതൊടെ സൗദിയിൽ ഇത് വരെ 6618 പേർ കൊറോണ മൂലം മരണപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa