ഹറമൈൻ ട്രെയിൻ സർവീസ് ബുധനാഴ്ച മുതൽ പുനരാരംഭിക്കും
ജിദ്ദ: മാർച്ച് 31 ബുധനാഴ്ച മുതൽ ഹറമൈൻ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രതി ദിനം 24 മുതൽ 30 വരെ സർവീസുകളായിരിക്കും നടത്തുക. ഇത് റമളാനിൽ 40 മുതൽ 54 വരെയായി ഉയർത്തും.
മക്ക , മദീന , ജിദ്ദ എയർപോർട്ട് , കിംഗ് അബ്ദുല്ല എകണോമിക് സിറ്റി എന്നീ സ്റ്റേഷനുകളിൽ നിന്ന് സർവീസുകൾ ഉണ്ടായിരിക്കും.
കഴിഞ്ഞ 15 ആം തീയതി മുതൽ ഹറമൈൻ ട്രെയിൻ സർവീസ് ടിക്കറ്റ് ബുക്കിംഗ് സ്വീകരിക്കൽ അരംഭിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa