സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു
റിയാദ്: രാജ്യത്തെ പ്രതിദിന കോറോണ ബാധിതരുടെ എണ്ണത്തിലും ആക്റ്റീവ് കേസുകളിലും വീണ്ടും വർദ്ധനവ്.
ഇന്ന് പുതിയ രോഗികളുടെ എണ്ണം 556 ആയി റിപ്പോർട്ട് ചെയ്യപ്പെട്ടത് മാസങ്ങൾക്ക് ശേഷം ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഉയർന്ന കണക്കാണ്.
ആക്റ്റീവ് കേസുകൾ വീണ്ടും 5000 ത്തിനു മുകളിലേക്ക് ഉയർന്നിട്ടുണ്ട്. നിലവിൽ 5045 രോഗികളാണു ചികിത്സയിലുള്ളത്.
7 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 6663 ആയിട്ടുണ്ട്. നിലവിൽ 694 പേര് ഗുരുതരാവസ്ഥയിൽ കഴിയുന്നു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
