സൗദിവത്ക്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും
റിയാദ്: വ്യാപാര സ്ഥാപനങ്ങൾ സൗദി വത്ക്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ പരിശോധകർക്ക് നിർദ്ദേശം.
ഇത് രേഖകളിൽ മാത്രംസൗദിവത്ക്കരണം പാലിച്ച് മുന്നോട്ട് പോകുന്ന സ്ഥാപനങ്ങൾക്ക് തിരിച്ചടിയാകും.
പരിശോധകർ വരുന്ന സമയം സൗദി ജീവനക്കാരൻ താത്ക്കാലികമായി കടയിൽ നിന്ന് പുറത്തേക്ക് പോയതാണെന്നും മറ്റും പറഞ്ഞു പരിശോധകരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർക്ക് സിസിടിവി റെക്കോറ്ഡ്ഡ് പരിശോധിക്കാം.
ഏതെങ്കിലും സാഹചര്യത്തിൽ പരിശോധകരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അനുവദിക്കാതിരുന്നാൽ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ വിലയിരുത്തി ഉദ്യോഗസ്ഥനു നിയമ ലംഘനങ്ങക്ക് രേഖപ്പെടുത്താനും അവകാശമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa