സൗദിയിൽ പുതിയ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ വർദ്ധിച്ചു; കാരണം വിശദീകരിച്ച് ആരോഗ്യ വിദഗ്ധൻ
റിയാദ്: സൗദിയിലെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 728 പേർക്കാണു പുതുതായി കൊറോണ സ്ഥിരീകരിച്ചത്.
ഇതോടെ നിലവിൽ സൗദിയിൽ ചിക്ത്സയിലുള്ളവരുടെ എണ്ണം 5768 ആയി ഉയർന്നിട്ടുണ്ട്. അതിൽ 735 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. 8 മരണം കൂടി റിപ്പോർട്ട് ചെയ്തു.
അതേ സമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാനിടയായതിന്റെ കാരണം കിംഗ് സ ഊദ് യൂണിവേഴ്സിറ്റിയിലെ ഡോ: നാസിർ തൗഫീഖ് വ്യക്തമാക്കി.
18 വയസ്സിനു താഴെയുള്ളവരും മറ്റു പ്രായക്കാരും അനുവദിനീയമായ പരിധിക്കപ്പുറം ഒരുമിച്ച് കൂടുന്നതാണു വൈറസ് വ്യാപനം വർദ്ധിക്കാൻ കാരണമെന്നാണ് ഡോ: നാസിർ പറയുന്നത്.
വീടുകളിൽ നിന്നു പുറത്ത് പോകുന്നതും മാർക്കറ്റുകളിൽ അധികം സമയം ചിലവഴിക്കുന്നതും കുറച്ച് പ്രതിരോധ നടപടികളുടെ ഭാഗമാകണമെന്നും ഡോ: നാസിർ ആഹ്വാനം ചെയ്തു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa