ഹറം പള്ളിയിൽ ആയുധവുമായി ഒരാൾ പിടിയിൽ
മക്ക: വിശുദ്ധ ഹറം പള്ളിയിൽ ആയുധവുമായി ഒരാൾ പിടിയിലായതായി മക്ക പോലീസ് അറിയിച്ചു .
മസ്ജിദുൽ ഹറാമിലെ ഒന്നാം നിലയിൽ വെച്ചാണ് ഹറം സുരക്ഷാ സേന ഇയാളെ പിടി കൂടിയത്.
തീവ്രവാദ ഗ്രൂപുകളെയും മറ്റും പിന്തുണച്ച് കൊണ്ട് ഇയാൾ മുർച്ചയേറിയ ആയുധവും കയ്യിലെടുത്ത് മുദ്രാവാക്യം വിളിക്കുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
ഇയാൾക്കെതിരെ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ചതായും പോലീസ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
