വിദേശിയെ കുത്തിക്കൊന്ന പാകിസ്ഥാനിയെ മക്കയിൽ വധ ശിക്ഷക്ക് വിധേയനാക്കി
മക്ക: യമൻ പൗരനെ കുത്തിക്കൊലപ്പെടുത്തിയ പാകിസ്ഥാൻ പൗരന്റെ വധ ശിക്ഷ മക്കയിൽ നടപ്പാക്കി.
മുഹമ്മദ് ഇസ്മായിൽ എന്ന പാകിസ്ഥാനി പൗരൻ അഹ്മദ് അൽ ഫഖീഹ് എന്ന യമനി പൗരനെ കത്തി കൊണ്ട് നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
അതേ സമയം റിയാദിൽ രണ്ട് സൗദി പൗരന്മാരെ വെടി വെച്ച് കൊലപ്പെടുത്തിയ സ്വദേശിയെയും വധ ശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികളുടെ മേൽ ചുമത്തപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടതിനെത്തുടർന്ന് കോടതി വധ ശിക്ഷ വിധിക്കുകയും തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
