Sunday, September 22, 2024
Saudi ArabiaTop Stories

വിഷൻ 2030 നു ശേഷം വിഷൻ 2040; ഭയമെന്ന വാക്ക് സൗദികളുടെ ഡിക്ഷണറിയിലില്ല: കിരീടാവകാശി

വിഷൻ 2030 പദ്ധതി സാക്ഷാത്ക്കാരത്തിനു ശേഷം വിഷൻ 2040 ആവിഷ്ക്കരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ടെലിവിഷൻ ഇന്റർവ്യുവിൽ അറിയിച്ചു. അത് ആഗോള കിടമത്സരത്തിന്റെ ഘട്ടമായിരിക്കും.

ഭയമെന്ന വാക്ക് സൗദികളുടെ ഡിക്ഷണറിയിലില്ല.രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരാളെയും ഇടപെടാൻ അനുവദിക്കില്ല.

രാജ്യത്തെയും പൗരന്മാരെയും ഉന്നത നിലയിലെത്തിക്കുകയാണു ലക്ഷ്യം. വിഷൻ 2030 നു കീഴിൽ 30 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

പെട്രോൾ വരുമാനം കൊണ്ട് മാത്രം മുന്നോട്ട് പോകാൻ സാധിക്കില്ല. ഇതര വരുമാന മാർഗങ്ങൾ വഴി വൻ കുതിപ്പ് നടത്തും.

സൗദി പബ്ലിക് ഇൻവസ്റ്റ്മെന്റ് ഫണ്ടിനെ 200 ശതമാനത്തിലധികം വളർച്ചയിലേക്ക് നയിക്കാനാണു ശ്രമങ്ങൾ.

സൗദിയുടെ ഭരണ ഘടന വിശുദ്ധ ഖുർ ആനാണ്. അത് തുടർന്നും അങ്ങനെത്തന്നെയായിരിക്കും.

പ്രാപ്തരായ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അഭാവം മൂലം സൗദി 2015ൽ വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നതെന്നും കിരീടാവകാശി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്