ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചവർ മക്ക പോലീസിന്റെ പിടിയിൽ;കാത്തിരിക്കുന്നത് കനത്ത ശിക്ഷ
ജിദ്ദ: ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച 28 പേരെ പിടികൂടിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
പിടിയിലായവർ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കപ്പെട്ടവരായിരുന്നു.
ഇത്തരം നിയമ ലംഘകർക്കു രണ്ട് ലക്ഷം റിയാൽ വരെ പിഴയോ രണ്ട് വർഷം തടവോ രണ്ട് ശിക്ഷയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
സൗദിയിൽ നിലവിൽ 9826 കൊറോണ ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1335 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa