തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മുഹമ്മദ്‌ ബിൻ സായിദിനെ ജിദ്ദയിൽ സ്വീകരിച്ചത് പർപ്പിൾ കാർപറ്റ് വിരിച്ച്

ജിദ്ദ: അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായി ജിദ്ദയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മുഹമ്മദ്‌ ബിൻ  സായിദിനെ സ്വീകരിക്കാൻ നേരിട്ടെത്തി.

പരംബരാഗതമായി അതിഥികളെ സ്വീകരിക്കുന്ന റെഡ് കാർപറ്റിനു പകരം പർപ്പിൾ കാർപറ്റ് വിരിച്ചാണു മുഹമ്മദ്‌ ബിൻ സായിദിനെ സ്വീകരിച്ചത്.

ദേശീയ സത്വം ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി ഇനി മുതൽ റെഡ് കാർപറ്റിനു പകരം പർപ്പിൾ കാർപറ്റായിരിക്കും സൗദി അതിഥികൾക്കായി വിരിക്കുക. സൗദിയിലെ വിവിധ സ്ഥലങ്ങളിൽ വിരിയുന്ന കാട്ടുപൂക്കളും മറ്റു പുഷ്പങ്ങളും പർപ്പിൾ നിറത്തിലുള്ളവയാണ്.

ജിദ്ദയിൽ നടന്ന കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശിയും അബുദാബി കിരീടാവകാശിയും ഉഭയ കക്ഷി ബന്ധം ചർച്ച ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്