ഈ വർഷവും ഹജ്ജിന് വിദേശ തീർഥാടകർക്ക് അവസരം ലഭിക്കാനുള്ള സാധ്യത അനിശ്ചിതത്വത്തിൽ
ജിദ്ദ: ഈ വർഷവും വിദേശ തീർഥാടകർക്ക് വിശുദ്ധ ഹജ്ജ് കർമ്മങ്ങളിൽ ഭാഗമാകാനുള്ള അവസരം ലഭിക്കാനിടയില്ലെന്ന് റിപ്പോർട്ട്.
പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണു ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്.
കൊറോണ വൈറസിന്റെ പുതിയ വക ഭേദം ആഗോള തലത്തിൽ ശക്തമായ രീതിയിൽത്തന്നെ വ്യാപിക്കുന്ന സാഹചര്യത്തിലാണു വിദേശികളെ വിലക്കാനുള്ള സാധ്യത കാണുന്നത്.
വാക്സിനെടുത്ത ആഭ്യന്തര തീർഥാടകർക്ക് മാത്രമായി ഹജ്ജ് അവസരം ചുരുക്കിയേക്കുമെന്നും അതേ സമയം വിദേശികളെ വിലക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇത് വരെ എടുത്തിട്ടില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
