ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
ഈ വരുന്ന ചൊവ്വാഴ്ച ( റമളാൻ 29) ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു.
നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശിനിയുടെ സഹായത്താലോ മാസപ്പിറവി ദർശിച്ചവർ അടുത്തുള്ള കോടതിയിൽ അത് സാക്ഷ്യപ്പെടുത്തണം.
അതേ സമയം ചൊവ്വാഴ്ച മാസപ്പിറവി ദർശിക്കാൻ സാധ്യതയില്ലെന്നാണു ഗോള ശാസ്ത്ര നിരീക്ഷകർ അറിയിച്ചിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa