പെരുന്നാൾ സംഗമങ്ങളിൽ പരമാവധി 20 പേർക്ക് മാത്രം പങ്കേടുക്കാം: സൗദി ആരോഗ്യമന്ത്രാലയം
റിയാദ്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പെരുന്നാൾ സംഗമങ്ങളിൽ 20 ൽ കൂടുതൽ പേർ ഒരുമിക്കാൻ പാടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമം ലംഘിച്ചാൽ സുരക്ഷാ വിഭാഗം ആവശ്യമായ ശിക്ഷാ നടപടികൾ സ്വീകരിക്കും.
മക്ക പ്രവിശ്യയിൽ 3156 സ്ഥലങ്ങളിൽ ഈദ് നമസ്ക്കാരം ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സൗദിയിൽ നിലവിൽ 9572 കൊറോണ ആക്റ്റീവ് കേസുകളാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa