Sunday, April 20, 2025
Saudi ArabiaTop Stories

മെയ് 20 മുതൽ സൗദി യാത്രക്ക് ചിലവേറും; വാക്സിനെടുക്കാതെ സൗദിയിലെത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈൻ നിർബന്ധം

ജിദ്ദ: സൗദിയിലേക്ക് പ്രവേശിക്കുന്നതിനു വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്ന് വാക്സിനെടുക്കാതെ സൗദിയിലെത്തുന്നവർക്ക് ഇനി മൂതൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ മാസം 20-വ്യാഴം- മുതലായിരിക്കും പുതിയ നിബന്ധന പ്രാബല്യത്തിൽ വരിക.
വാക്സിനെടുക്കാതെയെത്തുന്നവർ 7 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നടപടികൾക്ക് വിധേയരാകുന്നതിനു പുറമെ കൊറോണ ഹെൽത്ത് ഇൻഷൂറൻസ് കവറേജും വേണം.

വാക്സിനെടുക്കാതെയെത്തുന്നവർ ആദ്യ ദിവസവും ഏഴാം ദിവസവും പി സി ആർ പരിശോധനക്ക് വിധേയരാകണം.

അതേ സമയം ,വാക്സിനെടുത്തവർ, സൗദി പൗരന്മാർ, അവരുടെ ഭാര്യമാർ, മക്കൾ അവരുടെ കൂടെയുള്ള ഗാർഹിക തൊഴിലാളികൾ, വാക്സിനെടുത്ത വിദേശിയുടെ കൂടെയുള്ള അയാളുടെ വാക്സിനെടുക്കാത്ത ഗാർഹിക തൊഴിലാളി, ട്രക്ക് ഡ്രൈവർമാരും സഹായികളും, ഹെൽത്ത് സപ്ലൈ ശൃംഖലയിൽ ഉൾപ്പെട്ടവർ, ഡിപ്ലോമാറ്റ്സ്, ഔദ്യോഗിക പ്രതിനിധികൾ, എയർലൈൻ , ഷിപ്പ് ജീവനക്കാർ തുടങ്ങിയവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിബന്ധന ബാധകമല്ല.

ഇത് വരെ സൗദിയിലെത്തി നേരിട്ട് റൂമിൽ പോകാൻ സാധിച്ചിരുന്നെങ്കിൽ 20 ആം തീയതി മുതൽ ഹോട്ടലുകളിൽ ഒരാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ. അത് കൊണ്ട് തന്നെ വാക്സിനെടുക്കാത്തവർക്ക് സൗദി യാത്ര കൂടുതൽ ചിലവേറിയതാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്