Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ ആറു മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് മുതൽ വാക്സിനെടുത്തിരിക്കൽ നിർബന്ധം; അല്ലെങ്കിൽ ആഴ്ച തോറും സ്വന്തം ചിലവിൽ പി സി ആർ ടെസ്റ്റ്‌ നടത്തണം

ജിദ്ദ: ഇന്ന് മെയ് 13 -വ്യാഴം- മുതൽ സൗദിയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ജോലിക്ക് ഹാജരാകണമെങ്കിൽ കൊറോണ വാക്സിനെടുത്തിരിക്കൽ നിർബന്ധമായി.

റെസ്റ്റോറന്റ്, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പ് ആന്റ് ബ്യൂട്ടി പാർലർ, റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് വ്യാഴാഴ്ച മുതൽ  വാക്സിനേഷൻ നിർബന്ധമായിട്ടുണ്ട്.

മേൽപ്പറഞ്ഞ സ്ഥാപനങ്ങളിലെ ജിവനക്കാർ വാക്സിനെടുത്തിട്ടില്ലെങ്കിൽ എല്ലാ ആഴ്ചയും സ്വന്തം ചിലവിൽ കൊറോണ പിസിആർ ടെസ്റ്റ്‌ നടത്തി റിപ്പോർട്ട് ഹാജരാക്കണം.

അതോടൊപ്പം ഹോൾസെയിൽ, റീട്ടെയിൽ വ്യാപാര സ്റ്റോറുകളിലും മാളുകളിലുമുള്ള തൊഴിലാളികൾക്ക് കൊറോണ വാക്സിൻ എടുത്തിരിക്കണമെന്നതും  നിബന്ധനയാക്കിയിട്ടുണ്ട്. ഇവർ രണ്ട് ഡോസ് വാക്സിനോ ഒരു ഡോസ് വാക്സിനോ എടുക്കണം, അല്ലെങ്കിൽ കൊറോണ ഭേദമായവർ ആയിരിക്കണം. ഇവയില്ലെങ്കിൽ ഒരാഴ്ച കാലവധിയുള്ള പി സി ആർ ടെസ്റ്റ്‌ നിർബന്ധമാണ്.

വൈകാതെ സൗദിയിലെ മുഴുവൻ മേഖലകളിലെയും തൊഴിലാളികൾക്ക് ജോലിക്ക് ഹാജരാകണമെങ്കിൽ വാക്സിനെടുത്തിരിക്കൽ നിബന്ധനയാക്കുമെന്ന് അധികൃതർ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്