Monday, November 25, 2024
Saudi ArabiaTop Stories

ഇനിയും വാക്സിനെടുക്കാൻ മടിച്ചിരിക്കുന്ന സൗദി പ്രവാസികളുടെ ശ്രദ്ധക്ക്

മെയ് 17 തിങ്കളാഴ്ച മുതൽ ശീഷക്കടകൾ പ്രവർത്തിക്കാനും വാക്സിനെടുത്തവർക്ക് മാത്രം ശീഷക്കടകളിൽ പ്രവേശിക്കാൻ അനുമതി നൽകിക്കൊണ്ടുമുള്ള സൗദി നഗര ഗ്രാമകര്യ മന്ത്രാലയത്തിന്റെ തീരുമാനം ഇന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേ സമയം ഇപ്പോഴും പല പ്രവാസികളും വാക്സിനെടുക്കാൻ മടി കാണിക്കുകയും അതിനെ നിസ്സാരവത്ക്കരിക്കുകയും ഗുണ ദോഷങ്ങൾ ചർച്ച ചെയ്ത് സമയം  കൊല്ലുന്നതായി കാണുന്നുണ്ടെന്നതാണു വസ്തുത.

ഈ സാഹചര്യത്തിൽ, സൗദി അറേബ്യയിൽ ഇനി ജോലി ചെയ്യണമെന്നുണ്ടെങ്കിൽ കൊറോണ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നത് അടിസ്ഥാന നിബന്ധനയാകാൻ പോകുകയാണെന്നത് നാം ഓർക്കണം.

രാജ്യത്തെ മുഴുവൻ സ്വകാര്യ പൊതു മേഖലാ ജിവനക്കാർക്കും ജോലിക്ക് ഹാജരാകണമെങ്കിൽ  വാക്സിൻ സ്വീകരിക്കണമെന്ന നിബന്ധന വൈകാതെ പ്രഖ്യാപിക്കുമെന്ന് സാമൂഹിക ക്ഷേമ  മന്ത്രാലയം കഴിഞ്ഞയാഴ്ചയാണു ഓർമ്മപ്പെടുത്തിയത്.

ഇപ്പോൾ ശീഷക്കടകളിൽ ഇരിക്കണമെങ്കിൽ വാക്സിൻ നിബന്ധനയാക്കിയത് പോലെ വൈകാതെ മറ്റു മേഖലകളിലും പൊതു ജനങ്ങൾക്ക് കാര്യങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ വാക്സിനെടുത്തിരിക്കൽ അത്യന്താപേക്ഷിതമാകും.

അത് കൊണ്ട് തന്നെ ഇനിയും വാക്സിൻ സ്വീകരിക്കാത്തവരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വാക്സിനേഷൻ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കുകയും സ്വന്തം ശരീരവും ജോലി സാഹചര്യവും സുരക്ഷിതമാക്കുകയും വാക്സിനെതിരെയുള്ള പ്രചാരണങ്ങളെ തള്ളിക്കളയുകയും ചെയ്യുകയാണ് ബുദ്ധി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്