സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളും പ്രതിദിന കേസുകളും കുറയുന്നു
ജിദ്ദ: കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയെന്നോണം ഇന്നും സൗദിയിലെ കൊറോണ റിപ്പോർട്ട് കൂടുതൽ ആശ്വാസം പകരുന്നു.
പുതുതായി 837 പേർക്കാണു രോഗ ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് ശേഷമാണ് സൗദിയിൽ പ്രതിദിന കേസുകൾ 900 ത്തിനും താഴെയെത്തിയതെന്ന് ശ്രദ്ധേയമാണ്.
1012 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിലെ ആക്റ്റീവ് കൊറോണ കേസുകൾ 8363 ആയി കുറഞ്ഞിട്ടുണ്ട്.
1331 രോഗികളാണു നിലവിൽ ക്രിറ്റിക്കൽ സ്റ്റേജിലുള്ളത്. ആകെ 7147 പേരാണ് സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa