Sunday, November 24, 2024
Saudi ArabiaTop Stories

ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്ക് പോകുന്നതിനു സൗദികൾക്ക് വിലക്ക്

റിയാദ്: 13 രാജ്യങ്ങളിലേക്ക് മുൻ കൂർ അനുമതിയില്ലാതെ നേരിട്ടോ മറ്റു രാജ്യങ്ങൾ വഴിയോ പോകുന്നതിൽ നിന്ന് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ലിബിയ, സിറിയ, ലെബനാൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സോമാലിയ, കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ്, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണു വിലക്കുള്ളത്.

പ്രസ്തുത രാജ്യങ്ങൾക്ക് പുറമെ കൊറോണ ഇപ്പോഴും നിയന്ത്രണ വിധേയമല്ലാത്തതോ വക ഭേദം വന്ന വൈറസ് വ്യാപകമായതോ ആയ മറ്റു രാജ്യങ്ങളിലേക്കും സൗദികൾക്ക് പോകുന്നതിനു വിലക്കുണ്ട്.

അതോടൊപ്പം യാത്രാനുമതിയുള്ള രാജ്യങ്ങളിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അസ്ഥിരതയും വൈറസ് വ്യാപനവുമുള്ള പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്