Sunday, April 20, 2025
Top StoriesWorld

ഇസ്രയേൽ ഫലസ്തീൻ സംഘർഷം; ഇരു വിഭാഗവും പിരിമുറുക്കം കൂട്ടുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്ന് ഇന്ത്യ; നന്ദി അറിയിച്ച രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി നെതന്യാഹു

ഇസ്രായേലും ഫലസ്തീനും സംയമനം പാലിക്കണമെന്നും പിരിമുറുക്കം കൂട്ടുന്ന നടപടികളില്‍ നിന്ന് ഇരു കൂട്ടരും പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

യു എനിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി ടി എസ് ത്രിമൂർത്തിയാണു ഇന്ത്യയുടെ അഭിപ്രായം യു എൻ രക്ഷാ സമിതിയിൽ അറിയിച്ചത്.

കിഴക്കൻ ജറുസലേമിലും സമീപ പ്രദേശങ്ങളിലും ഉൾപ്പെടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങളിൽ നിന്ന് ഇരു കൂട്ടരും വിട്ടുനിൽക്കാനും ഇന്ത്യ അഭ്യർഥിച്ചു.

നീതിപൂർവമായ ഫലസ്തീൻ ലക്ഷ്യത്തിനും രണ്ട് രാജ്യമെന്ന ശാശ്വത പരിഹാരത്തിനും ഇന്ത്യയുടെ ശക്തമായ പിന്തുണ ടി എസ് ത്രിമൂർത്തി പ്രകടിപ്പിച്ചു.

അതേ സമയം ഇസ്രായേലിനെ അനുകൂലിച്ച 25 രാജ്യങ്ങൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു നന്ദി അറിയിച്ച പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി. എന്നാൽ ഇന്ത്യ ഇസ്രായെലിനൊപ്പമാണെന്ന് ചില സംഘ് പരിവാർ അനുകൂലികൾ നെതന്യാഹുവിൻ്റെ ട്വീറ്റിനു താഴെ കമൻ്റിടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്