Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; 12 മില്യണിലധികം വാക്സിൻ ഡോസുകൾ നൽകി

ജിദ്ദ: സൗദിയിൽ പുതുതായി 1213 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതോടൊപ്പം ആക്റ്റീവ് കേസുകൾ 8367 ആയി വർദ്ധിച്ചിട്ടുമുണ്ട്.

1372 രോഗികൾ നിലവിൽ ഗുരുതരാവസ്ഥയിലാണുള്ളത്. 13 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7201 ആയി.

അതേ സമയം രാജ്യത്ത് ഇത് വരെ 1,21,49,778 കൊറോണ വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്റം രണ്ട് ലക്ഷത്തിലധികം പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്