സൗദി പൗരനെ കാറിടിച്ചു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദി പൗരനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരനെ റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുല്ലാ ബിൻ തമീൽ അൽ അൻസി എന്നയാളെ കാറിടിച്ച് കൊന്നതിനാണ് നായിഫ് ബിൻ മുഫ്ളി അള്ളഫീരിയെ വധശിക്ഷക്ക് വിധേയനാക്കിയത്.രണ്ടു പേരും തമ്മിലുള്ള തർക്കം പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിക്കുകയായിരുന്നു.
പ്രതിക്ക് വധശിക്ഷ വിധിച്ചുവെങ്കിലും ഇരയുടെ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകുന്നത് വരെ ശിക്ഷ മാറ്റി വെച്ചിരുന്നു.
പ്രായപൂർത്തിയായ ശേഷം അനന്തരാവകാശികൾ വധശിക്ഷക്ക് സമ്മതം നൽകുകയും അപ്പീൽ കോർട്ടും സുപ്രീം കോർട്ടും വധശിക്ഷയെ പിന്തുണക്കുകയും ചെയ്തതോടെ വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
