തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പണം കൊണ്ട് പോകുന്ന വാഹനത്തിൽ നിന്ന് 15 ലക്ഷം റിയാൽ കൊള്ള ചെയ്ത വിദേശികൾ ജിദ്ദയിൽ പിടിയിൽ; വീഡിയോ കാണാം

ജിദ്ദ: ഒരു മണി ട്രാൻസ്ഫർ സെൻ്ററിൻ്റെ പണം കൊണ്ട് പോകുന്ന വാഹനത്തിൽ നിന്ന് 15 ലക്ഷം റിയാൽ കൊള്ള ചെയ്ത 3 യമനി പൗരന്മാരെ മക്ക പ്രവിശ്യാ പോലീസ് പിടി കൂടി.

ഒരാൾ സ്ഥാപനത്തിൻ്റെ ജീവനക്കാരനു നേരെ വെടി വെക്കുന്ന ദൃശ്യവും പണപ്പെട്ടി കയ്യിലെടുക്കുന്ന രംഗവും സി സി ടി വി കാമറയിൽ പകർത്തപ്പെട്ടിട്ടുണ്ട്.

സംഭവ ശേഷം പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടി കൂടുകയും അവരിൽ നിന്ന് 14,75,000 റിയാലും പിസ്റ്റളും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രതികൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും അധികൃതർ അറിയിച്ചു. പ്രതികൾ പണം കൊള്ള ചെയ്യുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്