Tuesday, November 26, 2024
Saudi ArabiaTop Stories

ദമാം കോസ് വേ വഴി സൗദിയിലേക്ക് മടങ്ങാൻ ശ്രമിച്ച വാക്സിനെടുക്കാത്തവരെ മടക്കിയതായി റിപ്പോർട്ടുകൾ

ദമാം: ബഹറിനിൽ 14 ദിവസം താമസിച്ച ശേഷം ദമാം കോസ് വേ വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച വാക്സിനെടുക്കാത്ത പ്രവാസികളെ തിരിച്ചയച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകൾ.

ഇന്നലെ രാത്രി 2 മണി വരെ സൗദിയിലേക്ക് ആളുകൾ പ്രവേശിച്ചിട്ടുണ്ടെന്നും എന്നാൽ ശേഷം വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത് എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വോയ്സ് ക്ലിപുകളിൽ പറയുന്നത്.

ബഹ്‌റൈൻ-സൗദി യാത്രകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില മലയാളി സുഹൃത്തുക്കളാണു ഈ വിവരം ഷെയർ പെയ്യുന്നത് .

അതേ സമയം സൗദിയിലേക്ക് കര മാർഗം വരുന്നവർക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല.

ഏതാാനും മണിക്കൂറുകൾക്കുള്ളിൽ കര മാർഗം വരുന്നവർക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റിൻ വിവരങ്ങൾ സൗദി അധികൃതർ പുറത്ത് വിടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്