സൗദിയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നു
ജിദ്ദ: സൗദിയിൽ കൊറോണ കേസുകൾ വീണ്ടും വർദ്ധിക്കുന്നു. കഴിഞ്ഞ 3 ദിവസമായി പ്രതിദിന റിപ്പോർട്ടുകളിൽ കേസുകൾ കൂടി വരുന്നതായാണു കാണുന്നത്.
പുതുതായി 1330 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. അതോടൊപ്പം ആക്റ്റീവ് കേസുകൾ 8629 ആയി വർദ്ധിച്ചിട്ടുമുണ്ട്.
1365 രോഗികൾ നിലവിൽ ഗുരുതരാവസ്ഥയിലാണുള്ളത്. 13 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7214 ആയി.
അതേ സമയം സൗദിയിൽ ഇത് വരെ ഒരു കോടി ഇരുപത്തി മൂന്ന് ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകിക്കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa