Sunday, November 17, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം സമർപ്പിക്കുന്ന രേഖകൾ വ്യാജമാണെന്ന് തെളിഞ്ഞാൽ തിരിച്ചയക്കും; ക്വാറന്റീനിൽ കഴിയുന്നതിനു ലൈസൻസുള്ള ഹോട്ടലുകളുടെയും അപാർട്ട്മെന്റുകളുടെയും വിവരങ്ങൾ അറിയാം

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാരെ സൗദിയിലേക്ക് കൊണ്ട് വരരുതെന്ന് എയർലൈൻ കംബനികളോട് സൗദി ഹെൽത്ത് അതോറിറ്റി ആവശ്യപ്പെട്ടു.

സൗദിയിലേക്ക് പ്രവേശിക്കുന്ന സമയം സമർപ്പിച്ച രേഖകൾ തെറ്റാണെന്നോ നിലവിലില്ലെന്നോ  തെളിയിക്കപ്പെട്ടാൽ, യാത്രക്കാരൻ താൻ വന്ന സ്ഥലത്തേക്ക് തന്നെ മടക്കപ്പെടുമെന്നും ഹെൽത്ത് അതോറിറ്റി ഓർമ്മിപ്പിച്ചു.

സൗദിയിൽ പ്രവേശിക്കുന്ന വാക്സിനെടുക്കാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയാൻ ടൂറിസം വകുപ്പിന്റെ ലൈസൻസുള്ള ഹോട്ടലുകളുടെയും ഫർണീഷ്ഡ് അപാർട്ട്മെന്റുകളുടെയും ലിസ്ററ് അധികൃതർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിമാനക്കമ്പനികൾ ഈ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കാനും യാത്രക്കാർക്ക് ക്വാറന്റീൻ സൗകര്യം  നൽകുന്നതിനുള്ള നടപടികളിൽ ശ്രദ്ധിക്കാനും സിവിൽ ഏവിയേഷൻ നിർദ്ദേശിച്ചു.

ലൈസൻസുള്ള ഹോട്ടലുകളുടെയും ഫർണീഷ്ഡ് അപാർട്ട്മെന്റുകളുടെയും ലിസ്റ്റ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക :  https://cdn.mt.gov.sa/public/licensedAccommodations/integrated.html

സൗദിയിൽ അംഗീകരിച്ച രണ്ട് ഡോസ് വാക് സിനോ (ജോൺസന്റെ ഒരു ഡോസ് വാക്സിനോ ) സ്വീകരിക്കാത്തവർക്കും തവക്കൽനയിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്കും സൗദിയിൽ പ്രവേശിക്കുന്ന സമയം ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റീൻ നിർബന്ധമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്