സൗദിയിൽ ഒന്നര കോടിയിലധികം ഡോസ് വാക്സിനുകൾ നൽകി; ആക്റ്റീവ് കേസുകൾ കുറയുന്നു
ജിദ്ദ: രാജ്യത്ത് ഇത് വരെയായി 1,50,20,148 ഡോസ് വാക്സിനുകൾ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഒന്നേക്കാൽ ലക്ഷത്തിലധികം സ്വദേശികളും വിദേശികളുമാണു വാക്സിൻ ഡോസുകൾ സ്വീകരിച്ചത്.
അതേ സമയം സൗദിയിലെ കൊറോണ ആക്റ്റീവ് കേസുകൾ കുറഞ്ഞ് വരുന്നത് ആശ്വാസം പകരുന്നുണ്ട്.
നിലവിൽ 9376 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 1161 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 1216 പേർ സുഖം പ്രാപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa