സൗദിയിൽ പെട്രോൾ പംബിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് പിടിച്ച് പറിക്കിരയായി ഗുരുതരമായി പരിക്കേറ്റു
റിയാദ്: പെട്രോളടിക്കാനെത്തിയ അറബ് പൗരൻ പിടിച്ച് പറി നടത്താൻ ശ്രമിച്ചതിനെത്തുടർന്ന് മലയാളി യുവാവിനു ഗുരുതരമായി പരിക്കേറ്റു.
ജനാദ്രിയ പെട്രോൾ പംബ് ജീവനക്കാരനയ ആലപ്പുഴ സ്വദേശി അർജ്ജുനാണു പരിക്കേറ്റത്.
പെട്രോൾ അടിക്കാനെത്തിയ അക്രമി 500 റിയാൽ കാണിച്ച് ബാക്കി നൽകാൻ ആവശ്യപ്പെടു. ഈ സമയം അർജുൻ ബാക്കി തുക നൽകാൻ കയ്യിലുള്ള പണം എടുക്കുന്നതിനിടയിൽ അക്രമി അർജുന്റെ കൈ പിടിച്ച് കുറച്ചു ദൂരം വാഹനം ഓടിക്കുകയും പെട്ടെന്നു കൈ വിടുകയും ചെയ്തു.
കൈവിട്ടപ്പോൾ തെറിച്ചു വീണ അർജുന്റെ കഴുത്തിനും താടിയെല്ലിനുമടക്കം ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കേൽക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അർജ്ജുന്റെ താടിയെല്ലിനും കഴുത്തിനും ഓപ്പറേഷൻ നടത്തി. ഇൻഷൂറൻസ് ഇല്ലാത്തതിനാൽ ഓപറേഷനു ഏകദേശം 70,000 ത്തിലധികം റിയാൽ ചിലവായി.
അർജുനെ അക്രമിച്ചയാളെ പിന്നീട് സി സി ടി വി കാമറയുടെ സഹായത്തോടെ പോലീസ് പിടി കൂടി.
പ്രതിയുടെ കുടുംബാംഗങ്ങൾ നഷ്ടപരിഹാരം തരാമെന്ന് സമ്മതിച്ചതായി ഗൾഫ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
അർജുന്റെ ചികിത്സക്കും നിയമ സഹായത്തിനും ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകരായ അരവിന്ദാക്ഷൻ, ബിജു ഹുസൈൻ, സഫീർ എന്നിവർ കൂടെയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa