1948 ൽ മരുഭൂമിയിൽ റെയിൽ പാളം സ്ഥാപിച്ചത് മുതൽ 2021 വരെയുള്ള സൗദി റെയിൽ വേയുടെ വികസന ഘട്ടങ്ങൾ വ്യക്തമാക്കുന്ന വീഡിയോ ശ്രദ്ധേയമാകുന്നു
ജിദ്ദ: 1948 മുതൽ ഈ വർഷം വരെയുള്ള സൗദി റെയിൽവേയുടെയും ട്രെയിനുകളുടെയും വികസന ഘട്ടങ്ങൾ വെളിപ്പെടുത്തുന്ന ഷോർട്ട് വീഡിയോ സൗദി റെയിൽവേ പുറത്തിറക്കി.
റിയാദിനെയും കിഴക്കൻ പ്രവിശ്യയെയുമായി ബന്ധിപ്പിക്കാൻ സൗദി രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവിന്റെ ഉത്തരവ് പ്രകാരം 1948 ൽ മരുഭൂമിയിൽ റെയിൽ പാളം സ്ഥാപിക്കാൻ ആരംഭിച്ചതായി വീഡിയോയിൽ വ്യക്തമാകുന്നു.
റിയാദിനും ദമാമിനുമിടയിലുള്ള പാസഞ്ചർ, ചരക്ക് ട്രെയിൻ സർവീസുകൾ 1951 ഓടെ ആരംഭിച്ചു.
രാജകീയ ഉത്തരവിലൂടെ 1966 ൽ ജനറൽ കോർപ്പറേഷൻ ഫോർ റെയിൽവേ സ്ഥാപിക്കുകയും.ചെയ്തു.
1981 ൽ റിയാദ് ഡ്രൈ പോർട്ട് സ്ഥാപിച്ചു. അതിനെ ദമാം സീ പോർട്ടുമായി റെയിൽ വേ വഴി ബന്ധിപ്പിക്കുകയും.ചെയ്തു.
2006ൽ സൗദി റെയിൽവേ കമ്പനി സ്ഥാപിതമായതോടെ രാജ്യത്തിന്റെ വടക്ക് ഭാഗത്തെ കിഴക്കും മധ്യവുമായി ബന്ധിപ്പിക്കുകയും റെയിൽവേ ശൃംഖല പ്രവർത്തിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
2011 ൽ ലോഹങ്ങൾ അയക്കുന്നതിനായി നോർത്തേൺ റീജ്യൺ ട്രെയിൻ, തുടർന്ന് 2017 ൽ യാത്രക്കാർക്കുള്ള നോർത്തേൺ റീജ്യൺ ട്രെയിൻ, ശേഷം 2018 ൽ ഹറമൈൻ ട്രെയിൻ പദ്ധതി എന്നിവയും ആരംഭിച്ചു,
നിലവിലെ സൗദിയിലെ എല്ലാ ട്രെയിനുകളും സൗദി റെയിൽ വേ കംബനിയുടെ കീഴിൽ ഏകീകരിച്ചിട്ടുണ്ടെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. വീഡിയോ കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa