Monday, November 25, 2024
Saudi ArabiaTop Stories

ജിദ്ദ തുറമുഖത്തെത്തിയ 8.5 ടൺ കേടായ മത്സ്യം ഇറക്കാൻ അനുമതി നൽകിയില്ല; മത്സ്യം നല്ലതാണോ എന്നറിയാനുള്ള മാർഗം നിർദ്ദേശിച്ച് അധികൃതർ

ജിദ്ദ: ജിദ്ദ പോർട്ടിലേക്ക് വിദേശത്ത് നിന്നെത്തിയ 8500 കിലോഗ്രാം മത്സ്യം സൗദി ഫുഡ്‌ ആൻഡ് ഡ്രഗ് അതോറിറ്റി ഇറക്കാൻ അനുമതി നൽകിയില്ല.

മത്സ്യങ്ങൾ ഉപയോഗത്തിനു അനുയോജ്യമല്ലാത്തവയും ഫിഷ് പ്രിസർവേറ്റീവ് മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്തവയായിരുന്നു.

നിയമ ലംഘനവുമായി ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും 10 ലക്ഷം റിയാൽ പിഴ ചുമത്തുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

മത്സ്യം മനുഷ്യ ഉപഭോഗത്തിനു അനുയോജ്യമാണോ എന്ന് തിരിച്ചറിയുന്നതിനുള്ള മാർഗങ്ങൾ ഫുഡ്‌ അതോറിറ്റി ജനങ്ങളോട് നിർദ്ദേശിച്ചു.

കണ്ണുകൾ തിളക്കമുള്ളവയായിരിക്കുക, കണ്ണുകൾ ഉള്ളിലേക്ക് താഴ്ന്ന് പോകാതിരിക്കുക, മത്സ്യത്തിന്റെ ചർമ്മവും ഘടനയും യോജിക്കുക, ചെകിള ചുവപ്പുണ്ടാകുക, അസുഖകരമായ ദുർഗന്ധം ഇല്ലാതിരിക്കുക എന്നിവയാണ് നല്ല മത്സ്യത്തിന്റെ ലക്ഷണമെന്ന് അതോറിറ്റി അറിയിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്