എതോപ്യ വഴി പോയ പ്രവാസികൾ സൗദിയിലേക്ക് പ്രവേശിച്ച് തുടങ്ങി; ശ്രദ്ധിക്കേണ്ട കര്യങ്ങളും ആകെ ചെലവായ തുകയും പങ്ക് വെച്ച് അനുഭവസ്ഥർ
ജിദ്ദ: എത്യോപ്യ വഴി സൗദിയിലേക്ക് പുറപ്പെട്ട പ്രവാസികൾ എത്യോപ്യയിലെ 14 ദിവസത്തെ താമസത്തിനു ശേഷം സൗദിയിലേക്ക് പ്രവേശിച്ച് തുടങ്ങി.
വർദ്ധിച്ച് വരുന്ന ടിക്കറ്റ് നിരക്കുകൾ ഒഴിച്ചാൽ നിലവിൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു സുരക്ഷിത മാർഗമാണു എത്യോപ്യയെന്നാണു സൗദിയിലെത്തിയവരുടെ അനുഭവത്തിൽ നിന്ന് മനസ്സിലാകുന്നത്.
യാതൊരു പ്രയാസവും ഇല്ലാതെ കഴിഞ്ഞ ദിവസം എത്യോപ്യയിൽ നിന്ന് ജിദ്ദയിലെത്തിയതായി അൽബാഹയിൽ ജോലി ചെയ്യുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശി സൈനുൽ ആബിദ് സി ടി അറേബ്യൻ മലയാളിയോട് പറഞ്ഞു.
കൊച്ചിയിൽ നിന്നും എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് ഖത്തർ എയർവൈസ് വഴിയാണ് സൈനുൽ ആബിദും കൂട്ടുകാരും പറന്നത്. ടിക്കറ്റ് നിരക്ക് 44,000 രൂപയാണു അന്ന് നൽകിയത്. ഇപ്പോൾ ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാക്കി ഖത്തർ എയർവേസ് ഉയർത്തിയിട്ടുണ്ട്.
എത്യോപ്യ ടിക്കറ്റും എത്യോപ്യൻ വിസ ചാർജ്ജും എത്യോപ്യയിലെ ക്വാറന്റീൻ പാക്കേജും വാക്സിനെടുക്കാത്തതിനാൽ സൗദി ക്വറന്റിൻ പാക്കേജും ജിദ്ദ ടിക്കറ്റും അടക്കം സൈനുൽ ആബിദിനു ആകെ ചിലവായത് 1,60,000 രൂപയോളമായിരുന്നു. ഇപ്പോൾ ടിക്കറ്റ് നിരക്ക് കൂടിയതിനാൽ എത്യോപ്യ പാക്കേജിനു സൗദി ക്വാറന്റീൻ അടക്കം 1,90,000 രൂപ ആകുന്നുണ്ട്.
അതേ സമയം തന്റെ കൂടെയുള്ള സുഹൃത്ത് സൗദിയിൽ നിന്ന് നേരത്തെ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതിനാൽ സൗദി ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റീൻ ഇല്ലാതെത്തന്നെ സൗദിയിലേക്ക് പ്രവേശിച്ചതായി സൈനുൽ ആബിദ് പറഞ്ഞു.
സൗദി ക്വാറന്റീൻ ഇല്ലാത്തതിനാൽ 1,10,000 ത്തിനു താഴെയാണു അദ്ദേഹത്തിനു ആകെ ചിലവായത്. ഇപ്പോൾ ക്വാറന്റീൻ ആവശ്യമില്ലാത്തവർക്ക് 1.5 ലക്ഷത്തോളം പാക്കേജ് ചിലവ് വരുന്നുണ്ട്.
എത്യോപ്യയിൽ നിന്ന് ജിദ്ദയിലേക്ക് വിമാനം കയറുന്ന സമയത്തും ജിദ്ദയിൽ ഇറങ്ങുന്ന സമയത്തും യാത്രക്കാർ ഇന്ത്യ വിട്ട് 14 ദിവസം എത്യോപ്യയിൽ താമസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തുന്നുണ്ടെന്ന് സൈനുൽ ആബിദ് ഓർമ്മപ്പെടുത്തുന്നു.
ഏതായാലും പ്രവാസികൾ എത്യോപ്യ വഴി സൗദിയിൽ പ്രയാസം കൂടാതെ എത്തിത്തുടങ്ങിയെന്ന വാർത്ത നാട്ടിൽ നിന്നും എത്രയും പെട്ടെന്ന് സൗദിയിൽ എത്താൻ അഗ്രഹിക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നത് തീർച്ചയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa