ടിക്കറ്റുകൾ കാൻസൽ ചെയ്ത് വിമാനക്കംബനികൾ; എത്യോപ്യ വഴി സൗദിയിലേക്കുള്ള മടക്കം പ്രതിസന്ധിയിൽ
കരിപ്പൂർ: ഇന്ത്യയിൽ നിന്ന് എത്യോപ്യയിലേക്കുള്ള ഖത്തർ എയർവേസിന്റെ വിമാനങ്ങൾ സർവീസ് കാൻസൽ ചെയ്തതായി റിപ്പോർട്ട്.
തിങ്കളാഴ്ച എത്യോപ്യയിലേക് പുറപ്പെടാനിരുന്ന ഖത്തർ എയർവേസ് ടിക്കറ്റുകൾ കാൻസൽ ചെയ്തതായി തങ്ങളെ അറിയിച്ചതായി എടക്കര അൽകാഫ് ട്രാവൽസ് മാനേജർ റിയാബ് അറേബ്യൻ മലയാളിയോട് പറഞ്ഞു.
അതോടൊപ്പം എത്യോപ്യയിൽ നിന്ന് ജിദ്ദയിലേക്ക് പറക്കാനിരുന്ന സലാം എയറിന്റെ ചാർട്ടേഡ് ഫ്ലൈറ്റിനും അനുമതി ലഭിച്ചിട്ടില്ലെന്നാണു റിപ്പോർട്ട്.
കഴിഞ്ഞ ദിവസം എത്യോപ്യയിലേക്ക് ഓൺ അറൈവൽ വിസ റദ്ദാക്കുകയും ഇ വിസ പോർട്ടൽ ഡൗൺ ആകുകയും ചെയ്തിരുന്നു.
എത്യോപ്യയിൽ ഇലക്ഷൻ നടക്കുന്നതിനാലാണു പുതിയ നിയന്ത്രണമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളൂണ്ട്.
സൗദിയിലേക്ക് പറക്കാനുള്ള വളരെ സുരക്ഷിതമായ ഇടത്താവളമായിരുന്ന എത്യോപ്യ അടഞ്ഞത് പ്രവാസികളെ മറ്റു മാർഗങ്ങളിലൂടെ സൗദിയിലേക്ക് പറക്കുന്നതിനു നിർബന്ധിതരാക്കിയിരിക്കുകയാണ്.
അതേ സമയം ഇ വിസ പോർട്ടലും മറ്റും ലഭ്യമാകാത്തത് ഇന്ത്യക്കാർക്ക് മത്രമല്ലെന്നതിനാൽ വൈകാതെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa