സൗദി ഇഖാമയുള്ളവർ നാട്ടിൽ നിന്ന് രണ്ട് ഡോസ് കോവിഷിൽഡ് വാക്സിനെടുത്ത് സൗദിയിലേക്ക് മടങ്ങുന്ന സമയം ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ
ജിദ്ദ: സൗദിയിൽ നിന്നും കൊറോണ വാക്സിൻ ഒരു ഡോസും എടുക്കാതെ റി എൻട്രി വിസയിൽ നാട്ടിലേക്ക് പോകുകയും നാട്ടിൽ നിന്നും രണ്ട് ഡോസ് കോവി ഷിൽഡ് വാക്സിൻ സ്വികരിച്ച് സൗദിയിലേക്ക് മടങ്ങുകയും ചെയ്യുന്ന നിരവധി പ്രവാസികളുണ്ട് .
ഇപ്പോൾ സൗദിയിലേക്ക് പ്രവേശിക്കുന്നവർ മുഴുവൻ മുഖീമിൽ റെജിസ്റ്റർ ചെയ്യണമെന്ന നിബന്ധന വന്നതോടെ വാക്സിൻ സ്വികരിച്ച ഇഖാമയുള്ളവർ പലരും വിവിധ സംശയങ്ങൾ ഉന്നയിച്ച് കൊണ്ട് ദിവസവും അറേബ്യ ൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്.
പ്രധാനമായും ഇഖാമയുള്ളവരുടെ സംശയം നാട്ടിൽ നിന്നും വാക്സിൻ എടുത്ത വിവരം സൗദിയിലേക്ക് പോകുന്ന സമയം തവക്കൽനായിൽ അപ്ഡേറ്റ് ആകാതിരുന്നാൽ അത് എമിഗ്രെഷനിൽ പ്രയാസം സൃഷ്ടിക്കുമോ എന്നതാണ്.
മറ്റൊരു പ്രധാന സംശയം മുഖിമിൽ വക്സിനേറ്റഡ് റെസിഡന്റ് എന്നതിൽ രെജിസ്റ്റർ ചെയ്യുമ്പോൾ വാക്സിൻ വിവരങ്ങൾ ചേർക്കാൻ ഓപ്ഷൻ ഇല്ലാത്തത് എമിഗ്രെഷനിൽ പ്രയാസം സൃഷ്ടിക്കുമോ എന്നതാണ്.
ഇത്തരം സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ എടുത്ത് സൗദിയിലേക്ക് കടന്നവരുമായി അറേബ്യൻ മലയാളി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലും മറ്റു വിവരങ്ങളുടെ അടിസ്ഥാനത്തിലും രണ്ട് ഡോസ് വാക്സിൻ എടുത്ത് സൗദിയിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട എട്ട് കാര്യങ്ങൾ താഴെ വിവരിക്കുന്നു.
1. സൗദി അംഗീകൃത വാക് സിൻ രണ്ട് ഡോസ് സ്വികരിച്ചതിന്റെ സർട്ടിഫിക്കറ്റ് കയ്യിൽ കരുതുക.
2. സർട്ടിഫിക്കറ്റിൽ സൗദി എമ്പസിയുടെ അറ്റസ്റ്റേഷൻ ആവശ്യമില്ല. (പലരും വലിയ തുക കൊടുത്ത് ആവശ്യമില്ലാതെ എംബസി അറ്റസ്റ്റേഷൻ നടത്തുന്നുണ്ട് ).
3. സർട്ടിഫിക്കറ്റ് നാട്ടിലെ ഏതെങ്കിലും ആരോഗ്യ വകുപ്പുകളിൽ നിന്ന് അറ്റസ്റ്റേഷൻ നടത്തുക. മുഖിമിൽ അത് ആവശ്യപ്പെടുന്നുണ്ട്. ഉപകാരപ്പെട്ടേക്കാം.
4. തവക്കൽനായിൽ അപ്ഡേറ്റ് ചെയ്യാനായി സൗദി ആരോഗ്യ മന്ത്രാല യത്തിന്റെ വെബ്സൈറ്റിൽ വാക്സിൻ സ്വികരിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ് ലോഡ് ചെയ്യുക. അതിന് https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
5. നാട്ടിൽ നിന്ന് പോകുന്നതിനു മുമ്പ് തവക്കൽനായിൽ അപ്ഡെഷൻ വന്നില്ലെങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വികരിച്ചവർ സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല. ഇൻ സ്റ്റിറ്റ്യുഷണൽ ക്വാറന്റീൻ വേണ്ട.
സൗദിയിലേക്ക് പുറപ്പെടും മുമ്പുള്ള മുഖീമ് രെജിസ്ട്രെഷനാണ് ഇനി പ്രധാനം. നേരത്തെയുള്ളതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ നാല് ഓപ്‌ഷനുകളാണു ള്ളത്. വാക്സിനെടുത്ത പുതിയ വിസക്കാർക്കും വാക്സിനെടുക്കാത്ത പുതിയ വിസക്കാർക്കും വാക്സിനെടുത്ത ഇഖാ മയുള്ളവർക്കും വാക്സിൻ എടുക്കാത്ത ഇഖാമയുള്ളവർക്കും വെവ്വേറെ രെജിസ്ട്രെഷനാണ് ചോദിക്കുന്നത്.
എന്നാൽ വാക്സിൻ എടുത്ത ഇഖാമയുള്ളവർക്ക് രെജിസ്റ്റർ ചെയ്യുന്നതിന് തവക്കൽനയിൽ ഇമ്യുൺ ആകണമെന്ന് നിബന്ധന ഉള്ളത് കൊണ്ട് രണ്ട് ഡോസ് വാക്സിൻ എടുത്തവർ താഴെ പറയും പ്രകാരം രെജിസ്റ്ററേഷൻ നടത്തുകയായിരിക്കും നല്ലത്.
6. നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്ത വിവരം തവക്കൽനായിൽ അപ്ഡേറ്റ് ആയവർ https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ വിവരങ്ങൾ രെജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ശേഷം പ്രിന്റ്ടുക്കുക.
7. അതേ സമയം രണ്ട് ഡോസ് വാക്സിൻ നാട്ടിൽ നിന്ന് സ്വീകരിച്ചിട്ടും തവക്കൽനായിൽ അപ്ഡേഷൻ വരാത്തവർ https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യുകയായിരിക്കും നല്ലത്. ഇത് പുതിയ വിസക്കാർക്കുള്ള ലിങ്ക് ആണെങ്കിലും ഒരാൾ സ്വികരിച്ച വാക്സിൻ വിവരങ്ങൾ ചേർക്കാൻ ഉള്ള മുഖിമിലെ ഏക ലിങ്ക് ഇതേയുയുള്ളു എന്നതാണ് ഈ ലിങ്കിൽ രെജിസ്റ്റർ ചെയ്യാൻ പറയുന്നതിന് കാരണം. ഇതിൽ രെജിസ്റ്റർ ചെയ്യുമ്പോൾ വിസ നമ്പർ ചോദിക്കുന്നിടത്ത് പാസ്പോർട്ടിലെ വിസ നമ്ബറോ റി എൻ ട്രി വിസയുടെ നമ്പറോ ചേർത്താൽ മതിയാകും. ശേഷം പ്രിന്റ്ടുക്കുക.
8. മുകളിൽ ഏഴാമത്തെ നമ്പ റിൽ പരാമർശിച്ച നിർദ്ദേശം ഔദ്യോഗിക വിവരം അല്ല. മറിച്ച് രണ്ട് ഡോസ് സ്വികരിച്ച് കഴിഞ്ഞ ദിവസം സൗദിയിൽ പ്രവേശിച്ച ഒരു പ്രവാസി സഹോദരൻ അറേബ്യൻ മലയാളിയോട് പങ്ക് വെച്ച അദ്ദേഹത്തിന്റെ അനുഭവം അടിസ്ഥാനമാക്കി എഴുതിയ നിർദ്ദേശമാണെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa