Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിൽ പരീക്ഷയുടെ ആദ്യ ഘട്ടം ആരംഭിച്ചു; ഒരു തൊഴിലാളി മാത്രമുള്ള സ്ഥാപനത്തിനും ബാധകമാകും

റിയാദ്: സൗദി തൊഴിൽ വിപണിയിലെ പ്രഫഷണൽ തൊഴിലാളികൾക്കുള്ള തൊഴിൽ പരീക്ഷയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

വിവിധ തൊഴിൽ വിഭാഗങ്ങളിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് ആവശ്യമായ നൈപുണ്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനാണു മന്ത്രാലയം തൊഴിൽ പരീക്ഷ സംഘടിപ്പിക്കുന്നത്.

ഘട്ടാം ഘട്ടമായി എല്ലാ സ്ഥാപനങ്ങളിലും പരീക്ഷ നടത്തും. അവസാന ഘട്ട പരീക്ഷ അടുത്ത വർഷം ജനുവരി തുടക്കത്തിലായിരിക്കും.

യോഗ്യതയില്ലാത്ത തൊഴിലാളികളുടെ തൊഴിൽ വിപണിയിലേക്കുള്ള ഒഴുക്കിനു തടയിടുകയും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തി ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികളുടെ കഴിവ് വികസിപ്പിക്കുകയുമെല്ലാം തൊഴിൽ പരീക്ഷയിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നു.

ഇരുപത്തി മൂന്ന് ഗ്രൂപിൽ പെടുന്ന ആയിരത്തിലധികം പ്രഫഷനുകൾക്ക് തൊഴിൽ പരീക്ഷ ബാധകമായേക്കും. ആദ്യ ഘട്ടത്തിൽ 3000 ത്തിലധികം തൊഴിലാളികളുള്ള കംബനികളിൽ ആരംഭിച്ച് അവസാനം ഒരു തൊഴിലാളി മുതൽ അഞ്ച് തൊഴിലാളി വരെയുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ വരെ പരീക്ഷക്ക് ഹജരാകേണ്ടി വരും.

തൊഴിലാളികളെ അവരുടെ രാജ്യത്ത് വെച്ച് ആദ്യ ഘട്ടത്തിൽ അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുടെ സഹായത്തോടെ പരീക്ഷക്ക് വിധേയരാക്കുന്ന രീതിയും നിലവിൽ സൗദിയിലുള്ളവരെ പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങളുടെ സഹായത്തോടെ പരീക്ഷക്ക് വിധേയരാക്കുകയും ചെയ്യുന്ന രീതിയുമാണു അവലംബിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്