മുഖീമിൽ മാത്രം രെജിസ്റ്റർ ചെയ്ത് പുതിയ വിസയിൽ സൗദിയിൽ പ്രവേശിച്ച മലയാളിക്ക് തവക്കൽനയിൽ ഇമ്മ്യൂൺ ആയി; വിശദമായി അറിയാം
ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ വാക്സിന് സർട്ടിഫിക്കറ്റുകളും മറ്റും അപ്‌ലോഡ് ചെയ്തിട്ട് പോലും പലരുടെടും അപേക്ഷകൾ തള്ളുന്ന വാർത്തകൾക്കിടയിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ യാതൊരു തരത്തിലുള്ള അപ്‌ലോ ഡും നടത്താതെ തന്നെ തവക്കൽ നായിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭിച്ച അനുഭവ വുമായി ഒരു മലയാളി.
പുതിയ തൊഴിൽ വിസയിൽ ഇന്നലെ എത്യോപ്യ വഴി ജിദ്ദയിൽ എത്തിയ തൃശൂർ ചെന്ത്രാപ്പിനി സ്വദേശി രാഹുൽ മഞ്ചാക്കൽ ആണ് തനിക്കുണ്ടായ അനുഭവം അറേബ്യൻ മലയാളിയോട് പങ്കുവെച്ചത്.
എത്യോപ്യയിൽ നിന്നും സൗദിയിലേക്ക് വിമാനം കയറുന്നതിന് നാലുദിവസം മുമ്പാണ് താൻ മുഖീമിൽ രജിസ്ട്രേഷൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നാട്ടിൽ നിന്നുള്ള വാക്സിന് സർട്ടിഫിക്കറ്റുകളോ പാസ്പോർട്ടോ മറ്റു രേഖകളൊ ഒന്നും അപ്‌ലോഡ് ചെയ്തിട്ടില്ലായിരുന്നു എന്നും രണ്ടു ഡോസ് വാക് സിനെടുത്ത സർട്ടിഫിക്കറ്റും മുഖീമിൽ റെജിസ്റ്റർ ചെയ്തതിൻ്റെ പ്രിൻ്റും മാത്രം കയ്യിൽ കരുതിയായിരുന്നു സൗദിയിലേക്ക് പ്രവേശിച്ചത് എന്നും അദ്ദേഹം അറിയിച്ചു.
മുഖീമിലെ വാക്സിനേറ്റഡ് വിസിറ്റേഴ്സ് എന്ന ഓപ്ഷനിൽ പുതിയ തൊഴിൽ വിസ നമ്പറും രണ്ട് ഡോസ് വാക്സിൻ എടുത്തതിൻറെ വിവരങ്ങളും നൽകി റെജിസ്റ്റർ ചെ യ്തായിരുന്നു പ്രിൻറ് എടുത്തത്.
ആധാർ നമ്പർ ഉപയോഗിച്ച് എടുത്ത കോവിഷിൽഡ് എന്ന് രേഖപ്പെടുത്തിയ കേന്ദ്ര ഗവൺമെൻ്റിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് ആയിരുന്നു രാഹുലിൻ്റെ കയ്യിൽ ഉണ്ടായിരുന്നത്.
ദമാമിലേക്ക് പോകാനുള്ള രാഹുൽ ജിദ്ദ എയർപോർട്ടിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷം പുറത്തിറങ്ങി ജിദ്ദയിൽനിന്ന് ദമാമിലേക്ക് സൗദിയയു ടെ വിമാനം വഴി പോകാൻ ടിക്കറ്റിന് ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ തവക്കൽ നയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിച്ചിരിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നൂ.
തുടർന്ന് ജിദ്ദഎയർപോർട്ടിൽ വച്ച് തന്നെ പുതിയ മൊബൈൽ സിം പാസ്പോർട്ട് ഉപയോഗിച്ച് വാങ്ങിയ രാഹുൽ നാട്ടിൽ നിന്നും ഡൗൺലോഡ് ചെയ്ത് വെച്ച തവക്കൽനയിൽ എയർപോർട്ടിൽ വെച്ച് തന്നെ രജിസ്ട്രേഷൻ നടത്തിയപ്പോഴായിരുന്നു തവക്കൽനയിൽ ഫുൾ ഇമ്മ്യൂൺ എന്ന സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടത്.
രജിസ്ട്രേഷൻ പൂർത്തിയാക്കാനും സിം എടുക്കാനും മറ്റും ജിദ്ദ എയർപോർട്ടിലെ സൗദി എയർലൈൻസ് ഉദ്യോഗസ്ഥൻ തന്നെ സഹായിച്ചതായി രാഹുൽ പറഞ്ഞു. തുടർന്ന് വിമാനം വഴി രാഹുലിന് ജിദ്ദയിൽനിന്ന് ദമാമിലേക്ക് പോകാനും സാധിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa