Sunday, November 24, 2024
Saudi ArabiaTop Stories

മാർക്കറ്റിംഗ് അടക്കം 30 ലധികം പ്രഫഷനുകൾ സൗദിവത്ക്കരണ ലിസ്റ്റിൽ; ഈ വർഷം തന്നെ രണ്ട് ലക്ഷത്തിലധികം സൗദികൾക്ക് തൊഴിൽ നൽകുമെന്ന് മന്ത്രാലയം: ലക്ഷ്യമാക്കുന്ന മേഖലകൾ അറിയാം

റിയാദ്: രാജ്യത്ത് ഈ വർഷം തന്നെ മുപ്പതിൽ കൂടുതൽ പ്രൊഫഷനുകൾ സൗദിവത്ക്കരിക്കുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

2021 ൽ 32 മന്ത്രി തല പ്രഖ്യാപനങ്ങളിലൂടെ രണ്ട് ലക്ഷത്തി മുവായിരത്തിലധികം തൊഴിലവസരങ്ങൾ സൗദികൾക്കായി സൃഷ്ടിക്കുമെന്നാണു മന്ത്രാലയം സൂചിപ്പിക്കുന്നത്.

മെഡിക്കൽ ഡിവൈസ് സെക്റ്റർ, ഹെൽത്ത് സെക്റ്ററിലെ പുതിയ പ്രഫഷനുകൾ, മാർക്കറ്റിംഗ് പ്രഫഷനുകൾ, കാൾ സെൻ്റർ, എട്ട് വിഭാഗം സെയിൽസ് ഔട്ട്ലറ്റുകൾ എന്നിവ സൗദിവത്ക്കരണ ലിസ്റ്റിലുണ്ട്.

അതോടൊപ്പം റേഡിയോളജി പ്രഫഷൻ, ഫിസിയോതെറാപ്പി, ലാബോറട്ടറി പ്രഫഷൻ, അഡ്മിനിസ്റ്റ്രേറ്റീവ് സപ്പോർട്ട് പ്രൊഫഷൻ, ഇൻഷൂറൻസ് ആൻ്റ് റെമിറ്റൻസ്, ലൈസൻസ്ഡ് ഏവിയേഷൻ പ്രൊഫഷൻ, റിക്രൂട്ട്മെൻ്റ് സെക്റ്റർ, എൻ്റർടെയിന്മെൻ്റ് സെക്റ്റർ, മെട്രോ, കൺസൽട്ടിംഗ്, മീഡിയ, തുടങ്ങി പുതുതായി ഉയർന്ന് വരുന്ന മേഖലകളും സൗദിവത്ക്കരണ പദ്ധതിയിൽ ഉൾപ്പെടുന്നു.

ഇവക്ക് പുറമെ റിയാദ് പ്രവിശ്യയിലെ സ്വദേശിവത്ക്കരണം, അൽബഹാ പ്രവിശ്യയിലെ സ്വദേശിവത്ക്കരണം, മദീന പ്രവിശ്യ സ്വദേശിവത്ക്കരണം എന്നിവ കൂടിയാകുംബോൾ മന്ത്രാലയത്തിൻ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടുമെന്നാണു പ്രതീക്ഷ.

മുകളിൽ പരാമർശിച്ച പ്രഫഷനുകൾക്ക് പുറമെ ഞായറാഴ്ച സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പ്രഖ്യാപിച്ച, സൗദി യുവതീ യുവാക്കൾക്ക് 40,000 ത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗദിവത്ക്കരണ പദ്ധതിയിൽ ഉൾപ്പെട്ട ആറു പ്രൊഷനുകളും ഉൾപ്പെടും.

ടെക്നിക്കൽ ആൻ്റ് എഞ്ചിനീയറിംഗ് പ്രൊഫഷനുകൾ, ഡ്രൈവിംഗ് സ്കൂൾ, റിയൽ എസ്റ്റേറ്റ്, സിനിമ, കസ്റ്റംസ് ആൻ്റ് ക്ളിയറൻസ്, ലീഗൽ അഡ്വൈസ് ആൻഡ് ലോ ഫേംസ് എന്നീ ആറു മേഖലകളാണു സൗദിവത്ക്കരണത്തിനു വിധേയമാകുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്