മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ; അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ചാൽ പതിനായിരം റിയാൽ പിഴ
മക്ക: വിശുദ്ധ മസ് ജിദുൽ ഹറാം, മസ്ജിദുൽ ഹറാമിനു ചുറ്റുമുള്ള സെൻട്രൽ ഏരിയ, മിന, മുസ്ദലിഫ, അറഫ തുടങ്ങിയ പുണ്യ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് ഇന്ന് – ജൂലൈ 5 തിങ്കളാഴ്ച – മുതൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അനുമതിയില്ലാതെ പ്രവേശന നിയന്ത്രണമുള്ള ഏരിയകളിൽ എത്താൻ ശ്രമിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ കഴിയുന്നത് വരെ അഥവാ ദുൽ ഹിജ്ജ 13 വരെയായിരിക്കും നിയന്ത്രണങ്ങൾ നിലവിലുണ്ടാകുക.
കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പ്രതിരോധ നടപടികളുടെയും ശിക്ഷാ നടപടികളുടെയും അടിസ്ഥാനത്തിലാണു വിശുദ്ധ ഭൂമികളിൽ അനധികൃതമായി പ്രവേശിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ നടപ്പിലാക്കുന്നത്.
ഈ വർഷത്തെ ഹജ്ജ് സീസണോടനുബന്ധിച്ച് നൽകപ്പെട്ടിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകൾ സ്വദേശികളും വിദേശികളും പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
ഹറം പള്ളിയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും നുഴഞ്ഞ് കയറുന്നവരെ പിടി കൂടുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സദാ ജാഗരൂകരായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വാക്താവ് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗാമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa