ഒരാൾ കൊറോണ വാക്സിൻ സ്വീകരിച്ചാൽ എന്ന് മുതലാണ് പ്രതിരോധ ശേഷി നേടുക ? പുതിയ ഡെൽറ്റ വകഭേദത്തിന് പ്രത്യേക ലക്ഷണങ്ങളുണ്ടോ ?ഡെൽറ്റയെ പ്രതിരോധിക്കാൻ നിലവിലുള്ള വാക്സിനുകൾ പര്യാപ്തമോ ? സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വിശദീകരണം
റിയാദ്: ഇരുപതിനും നാല്പതിനും ഇടക്ക് പ്രായമുള്ളവർക്കുള്ള കൊറോണ വാക്സിൻ സെകൻഡ് ഡോസ് ഉടൻ ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
കഴിഞ്ഞ ദിവസം മുതൽ ഹിജ്രി കലണ്ടർ പ്രകാരം 40 വയസ്സ് പൂർത്തിയായവർക്ക് സെകൻഡ് ഡോസ് നൽകുന്നത് ആരോഗ്യ മന്ത്രാലയം ആരംഭിച്ചിരുന്നു. സ്വിഹതീ ആപ് വഴി അപോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എല്ലാ വിഭാഗങ്ങളിലുള്ളവർക്കും വാക്സിൻ സെകൻഡ് ഡോസ് വൈകാതെ നൽകും.
കൊറോണയുടെ ഡെൽറ്റ വകഭേദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു പ്രധാന വൈറസിൽ നിന്ന് ഡെൽറ്റക്ക് പ്രത്യേക ലക്ഷണങ്ങൾ ഇല്ലെന്നാണു ഡോ:അബ്ദുൽ ആലി അറിയിച്ചത്. അതേ സമയം ഡെൽറ്റ വകഭേദം അതിവേഗത്തിൽ പടരുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുകൾ ഡെൽറ്റ വകഭേദത്തെ ചെറുക്കുന്നതിനു ഫലപ്രദമാണെന്നും വൈറസിൻ്റെ പരിവർത്തനങ്ങൾക്കരുനുസരിച്ച് നേരിയ മാറ്റങ്ങൾ ഉണ്ടാകാമെന്നും ഡോ: അബ്ദുൽ ആലി പറഞ്ഞു.
ഒരാൾ കൊറോണ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിയുന്നതോടെ അയാൾക്ക് പ്രതിരോധ ശേഷി രൂപപ്പെടും. സെകൻഡ് ഡോസ് അതിനു ബൂസ്റ്റർ ആയാണു പ്രവർത്തിക്കുക.
സെകൻഡ് ഡോസ് കൂടി സ്വീകരിച്ച് രണ്ടാഴ്ച കഴിയുന്നതോടെ അയാൾക്ക് പരമാവധി പ്രതിരോധ ശേഷി കൈവരും. പത്ത് ദിവസം കഴിയുന്നതോടെത്തന്നെ പ്രതിരോധ ശേഷി ഒന്നു കൂടി മെച്ചപ്പെടുമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa