സൗദിയിൽ വ്യാജ രേഖകൾ നിർമ്മിച്ച് നൽകുന്ന ഇന്ത്യക്കാരെയും കുഴൽ പണമയക്കുന്ന യമനികളെയും പിടികൂടി
റിയാദ്: വ്യാജ രേഖകൾ നിർമ്മിച്ച് നൽകുന്ന രണ്ട് ഇന്ത്യക്കാരെ പിടി കൂടിയതായി റിയാദ് പൊതു സുരക്ഷാ വിഭാഗം അറിയിച്ചു.
ഇവർ ഇഖാമ നിയമ ലംഘകരായിരുന്നു. വ്യാജ രേഖകൾ നിർമ്മിക്കുന്നതിനായി പ്രത്യേക കേന്ദ്രം തന്നെ പ്രതികൾ ഒരുക്കിയിരുന്നതായി സുരക്ഷാ വിഭാഗം വ്യക്തമാക്കി.
പ്രതികളിൽ നിന്ന് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ മുദ്രയുള്ള സീലുകളും ഉറവിടമറിയാത്ത പണവും വ്യാജ രേഖകൾ നിർമ്മിക്കുന്നതിനുള്ള സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
അതോടൊപ്പം നിയമ ലംഘകരിൽ നിന്ന് പണം കളക്റ്റ് ചെയ്ത് അവരുടെ നാടുകളിലേക്ക് അയക്കുന്ന സംഘത്തെയും പിടി കൂടിയതായി റിയാദ് സുരക്ഷാ വിഭാഗം അറിയിച്ചു.
ഒരു സൗദി പൗരനും ഒൻപത് യമനികളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സൗദി പൗരൻ്റെ പേരിലുള്ള വാണിജ്യ സ്ഥാപനത്തിൻ്റെ പേരിലായിരുന്നു പണം പുറത്തേക്ക് അയച്ചിരുന്നത്. ഇവരിൽ നിന്ന് 7 ലക്ഷത്തിലധികം റിയാൽ പിടിച്ചെടുത്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa