തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഇരയുടെ മകളുടെ അനുമതി ലഭിക്കുന്നത് വരെ വിധി നടപ്പാക്കുന്നത് മാറ്റി വെച്ചു; അവസാനം സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കി

അൽഖോബാർ: സൗദി പൗരനെ വെടി വെച്ച് കൊന്ന കേസിലെ പ്രതിയായ മറ്റൊരു സൗദി പൗരനെ ഈസ്റ്റേൺ പ്രൊവിൻസിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹമദ് ബിൻ ഔദ് അബിയ എന്ന സൗദി പൗരനെയാണ് ദഹാം ബിൻ ഫവാസ് അശംരി എന്ന സൗദി പൗരനെ വെടി വെച്ച് കൊന്ന കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.

സംഭവത്തിനു ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും വിചാരണയിൽ കുറ്റം തെളിയുകയും കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ കൊല്ലപ്പെട്ടയാളുടെ മകൾ ചെറിയ കുട്ടിയായതിനാൽ പ്രായ പൂർത്തിയാകും വരെ ശിക്ഷ നടപ്പാക്കുന്നത് മാറ്റി വെച്ചിരുന്നു.

അവസാനം കുട്ടിക്ക് പ്രായപൂർത്തിയായ ശേഷം പിതാവിൻ്റെ ഘാതകനു വധ ശിക്ഷ നൽകുന്നതിനു സമ്മതം നൽകുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് ബുധനാഴ്ച വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.

https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്