കൊറോണ വാക്സിൻ മൂന്നാം ഡോസ് വേണ്ടി വരുമോ ? സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി വിശദീകരണം നൽകി
ജിദ്ദ: ഡെൽറ്റ വക ഭേദം നിലവിലുള്ള സാഹചര്യത്തിൽ കൊറോണ വാക്സിൻ മൂന്നാം ഡോസ് കൂടി ആവശ്യമായി വരുമോ എന്ന സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയ പ്രിവൻ്റീവ് ഹെൽത്ത് അണ്ടർ സെക്രട്ടറി ഡോ:അബ്ദുല്ല അസീരി വിശദീകരണം നൽകി.
ഫൈസറിൻ്റെയും ആസ്ട്രാനിക്കയുടെയും മൊഡേണയുടെയും രണ്ട് ഡോസും ജോൺസൻ്റെ ഒരു ഡോസും നിലവിലുള്ള ഡെൽറ്റ വക ഭേദത്തെ പ്രതിരോധിക്കാൻ പര്യാപ്തമാണ്.
ഈ വേഗതയിൽ പ്രതിരോധ കുത്തിവയ്പ്പ് തുടരുകയാണെങ്കിൽ ദൈവകൃപയാൽ കൊറോണയിൽ നിന്ന് മോചിതരാകാൻ നമുക്ക് മൂന്നാമതൊരു ഡോസിൻ്റെ ആവശ്യം വരില്ല എന്നും ഡോ: അബ്ദുല്ല അസീരി അറിയിച്ചു.
കൊറോണ വൈറസ് തേർഡ് ഡോസ് കൂടി നൽകേണ്ടി വരുമോ എന്ന രീതിയിലുള്ള ചർച്ചകൾ നിലവിൽ അന്താാരാഷ്ട്ര തലത്തിൽ നടന്ന് കൊണ്ടിരിക്കുന്നുണ്ട്.
അറേബ്യൻബ് മലയാളി വാട്സാാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
