തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മാലിദ്വീപ് വഴി സൗദിയിലേക്ക് പോകാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക

ജിദ്ദ: മാലിദ്വീപ് വഴി സൗദിയിലേക്ക് മടങ്ങുന്നതിനുള്ള പാക്കേജുകൾ ഇതിനകം പല ട്രാവൽ ഏജൻസികളും പ്രഖ്യാപിച്ചതായി വിവിധ റിപ്പോർട്ടുകളിൽ കാണാൻ സാധിക്കുന്നുണ്ട്.

എന്നാൽ മാലിദ്വീപ് പാക്കേജിനു പണം മുടക്കും മുംബ് അല്പം മുൻ കരുതൽ പാലിക്കുന്നത് പണം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുമെന്നാണു ട്രാവൽ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.

ജൂലൈ 15 മുതൽ സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന മാലിദ്വീപ് ടൂറിസം മന്ത്രാലയത്തിൻ്റെ ജൂലൈ രണ്ടിനു പുറത്തിറക്കിയ ഔദ്യോഗിക സർക്കുലർ അടിസ്ഥാനമാക്കിയാണു പല ട്രാവൽ ഏജൻസികളും ഇപ്പോൾ ബുക്കിംഗ് സ്വീകരിക്കുന്നത് എന്നാണു മനസ്സിലാകുന്നത്.

അതേ സമയം അതത് സമയത്തെ കോവിഡ് സാഹചര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഓൺ അറൈവൽ ടൂറിസ്റ്റ് വിസയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക എന്ന് പ്രത്യേകം സർക്കുലറിൽ പരാമർശിച്ചിട്ടുള്ളത് ശ്രദ്ധേയമാണ് .

അത് കൊണ്ട് തന്നെ സമീപ ദിനങ്ങളിൽ മാലിദ്വീപ് അധികൃതർ വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് മുമ്പ് അന്തിമ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച ശേഷം പാക്കേജുകൾക്ക് പണം നൽകുന്നതായിരിക്കും ബുദ്ധി.

അതേ സമയം നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ യാത്ര വൈകുമെന്ന് ആശങ്കയുള്ളവർ വിമാന സർവീസ് ഏതെങ്കിലും സാഹചര്യത്തിൽ പുനരാരംഭിച്ചില്ലെങ്കിൽ നൽകിയ പണം പൂർണ്ണമായും തിരികെ തരുമെന്ന് ഉറപ്പ് തരുന്ന ട്രാവൽ ഏജൻ്റുമാരെ മാത്രം സമീപിക്കുകയും ചെയ്യുക.

ശരാശരി ഒരു ലക്ഷം രൂപക്ക് ആയിരുന്നു നേരത്തെ മാലിദ്വീപ് വഴി ട്രാവൽ ഏജൻസികൾ പാക്കേജുകൾ ഒരുക്കിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ എത്ര തുകയായിരിക്കും പാക്കേജുകൾക്ക് വരിക എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്താൻ വിമാന സർവീസുകൾ പുനരാരംഭിച്ചതിനു ശേഷമേ സാധ്യമാകുകയുള്ളൂ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്